കോ​ഴി​ക്കോ​ട് കോ​ര്‍​പ്പറേ​ഷ​ന്‍ മു​ന്‍​മേ​യ​ര്‍ യു.​ടി. രാ​ജ​ന്‍ അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ്പറേ​ഷ​ന്‍ മു​ന്‍​ മേ​യ​ര്‍ യു.​ടി. രാ​ജ​ന്‍ (70) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 2 മണിക്കായിരുന്നു അ​ന്ത്യം. ഹൃ​ദ്രോ​ഗ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ന്‍, രാ​ഷ്ട്രീ​യ​നേ​താ​വ്, സാം​സ്‌​കാ​രി​ക ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യാ​യ യു.​ടി. അ​പ്പു​വൈ​ദ്യ​രു​ടേ​യും ചി​രു​ത​ക്കു​ട്ടി​യു​ടേ​യും മ​ക​നാ​ണ്. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് രാജ​ന്‍ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ളേ​ജി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ കാ​ലി​ക്ക​റ്റ് യൂണിവേ​ഴ്സി​റ്റി യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു.1990 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മേ​യ​റാ​യി. കോര്‍‌പ്പറേഷ​ന്‍ കൗ​ണ്‍​സി​ലി​ല്‍ ഇ​ട​തു​മു​ന്ന​ണി ഭൂ​രി​പ​ക്ഷം നേ​ടി​യ​പ്പോ​ള്‍ ധാ​ര​ണ​യ​നു​സ​രി​ച്ച്‌ കോ​ണ്‍​ഗ്ര​സ് എ​സി​ന് മേയ​ര്‍ ​പ​ദ​വി ല​ഭി​ച്ച​പ്പോ​ഴാ​ണ് രാ​ജ​ന്‍ ന​ഗ​ര​പി​താ​വാ​യ​ത്. പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ രാ​ജ​ന്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ബി​ജെ​പി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്തു.

അ​കാ​ല​ത്തി​ല്‍ മ​രി​ച്ച മ​ക​ന്റെ  സ്മ​ര​ണ​യ്ക്കാ​യി തു​ട​ങ്ങി​യ യു.​ടി. തി​ഥി​ന്‍​രാ​ജ് ട്ര​സ്റ്റി​ന്റെ  പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: പി.​പി. സു​ശീ​ല (അ​ഡ്വ​ക്ക​റ്റ് നോ​ട്ട​റി, കോ​ഴി​ക്കോ​ട് ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ത​ര്‍​ക്ക​പ​രി​ഹാ​ര​ ഫോ​റം മു​ന്‍ അം​ഗം). മ​റ്റു​മ​ക്ക​ള്‍: രു​ക്മ​രാ​ജ് (ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്, ക​ണ്ണൂ​ര്‍), ഡോ. ​ആ​ത്മ എ​സ്. രാ​ജ് (ബ​ദ​ര്‍ അ​ല്‍​സ​മ ഹോ​സ്പി​റ്റ​ല്‍, അ​ല്‍ ഖൗ​ദ്, മ​സ്‌​ക​റ്റ്). മ​രു​മ​ക്ക​ള്‍: രാ​മു ര​മേ​ശ് ച​ന്ദ്ര​ഭാ​നു (സ​ബ് ജ​ഡ്ജ്, ത​ല​ശ്ശേ​രി), ജ​യ​ശ​ങ്ക​ര്‍ (അ​ഭി​ഭാ​ഷ​ക​ന്‍, ഹൈ​ക്കോ​ട​തി).

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...