മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായെന്ന് മുന്‍ മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായെന്ന് മുന്‍ മന്ത്രി പി രാജീവ്. മുഖ്യമന്ത്രി വി ഡി സതീശന്‍ സ്വീകരിക്കേണ്ട നയം ഇതല്ലെന്നും മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ നോക്കാവുന്നതാണെന്നുമായിരുന്നു പി രാജീവിൻറെ പ്രതികരണം. ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സമയത്തല്ല ഉദ്ഘാടനത്തിനും വിരുന്നിനും പോകേണ്ടതെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രി പോകുന്നിടത് എല്ലാം ഉയര്‍ന്ന ഉദ്യോഗസ്ഥരും പോയി നില്‍ക്കണം. അങ്ങനെയെങ്കില്‍ ഏകോപന പ്രവര്‍ത്തനങ്ങള്‍ ആരാണ് ചെയ്യുക. ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്ന പോലെയല്ല കളത്തില്‍ ഇറങ്ങി കളിക്കുന്നത്.’ പി രാജീവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയിലും പി രാജീവ് പ്രതികരിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചപ്പോള്‍ ധൂര്‍ത്ത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മുന്‍പ് പറഞ്ഞ വാക്ക് എന്താണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പരിഹസിച്ചു. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാതെ കേരളം ഒന്നിച്ചുനില്‍ക്കേണ്ട സമയമാണ് ഇപ്പോള്‍ ഉള്ളതെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...