കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥമൂലമാണെന്ന് വെളിപ്പെടുത്തിയ ഡോ.നജ്മയ്ക്ക് പിന്തുണയുമായി മുന്‍മന്ത്രി കെ.ബാബു. ഇടതുഭരണത്തിന് കീഴിലെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ച് പി.ആര്‍ മാര്‍ക്കറ്റിങ്ങിന് പുറത്തെ നേര്‍ക്കാഴ്ചകളെക്കുറിച്ചാണ് ഡോ. നജ്മ തുറന്നുപറഞ്ഞതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
താന്‍ കൂടി ജോലി ചെയ്യുന്ന ആശുപത്രിയിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സമൂഹത്തോട് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ക്രൂരമായ വേട്ടയാടലുകളാണ് സമൂഹ മാധ്യമങ്ങളില്‍ നജ്മ നേരിട്ടുകൊണ്ടിരിക്കുതെന്നും അദ്ദേഹംആരോപിച്ചു.
വിമര്‍ശനം ഉന്നയിക്കുന്നവരെയും സത്യം തുറന്നുപറയുന്നവരെയും വേട്ടയാടി നിശബ്ദരാക്കാമെന്ന ഫാസിസ്റ്റ് ചിന്തയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ നയിക്കുന്നത്. പിണറായി കേരളത്തിലെ യോഗി ആയി മാറുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആഞ്ഞടിച്ചു.
കെ.ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.
ഇടതുഭരണത്തിന് കീഴിലെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ച് പി.ആര്‍ മാര്‍ക്കറ്റിങ്ങിന് പുറത്തെ നേര്‍ക്കാഴ്ചകളെക്കുറിച്ചാണ് ഡോ.നജ്മ തുറന്നുപറഞ്ഞത്. താന്‍ കൂടി ജോലി ചെയ്യുന്ന ആശുപത്രിയിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ചാണ് അവര്‍ സമൂഹത്തോട് വിളിച്ചുപറഞ്ഞത്.
സത്യം തുറന്നുപറഞ്ഞതിന്റെ പേരില്‍ ക്രൂരമായ വേട്ടയാടലുകളാണ് സമൂഹ മാധ്യമങ്ങളില്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ വേട്ടയാടിയ ഡോ. കഫീല്‍ ഖാനോട് ഐക്യപ്പെട്ടവരാണ് ഡോ നജ്മയെ സൈബര്‍ ബുള്ളിയിങ് ചെയ്യുന്നത്.
അണികള്‍ ഡോ.നജ്മയെ സംഘടിതമായി പുലഭ്യം പറയുമ്ബോള്‍, സത്യം തുറന്നുപറഞ്ഞ നേഴ്‌സിങ് ഓഫീസര്‍ ജലജ ദേവിയെ സര്‍ക്കാര്‍ സസ്പന്‍ഡ് ചെയ്തിരിക്കുകയാണ്. ഇത് എന്തുതരം നീതിയാണ്?
വിമര്‍ശനം ഉന്നയിക്കുന്നവരെയും, സത്യം തുറന്നുപറയുന്നവരെയും വേട്ടയാടി നിശബ്ദരാക്കാമെന്ന ഫാസിസ്റ്റ് ചിന്തയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെയും നയിക്കുന്നത്. പിണറായി കേരളത്തിലെ യോഗി ആയി മാറുകയാണ്. ഡോ നജ്മയ്ക്കും, നേഴ്‌സിങ് ഓഫീസര്‍ ജലജാ ദേവിക്കും നിരുപാധികപിന്തുണ.