ഗുജറാത്തില്‍ മുന്‍ മന്ത്രിയുടെ ഭാര്യയും കോവിഡ്​ ബാധിച്ച്‌​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഹ്​മദാബാദ്​ : ഗുജറാത്തില്‍ ബി.ജെ.പി ഡോക്​ടേര്‍സ്​ സെല്‍ അംഗവും മുന്‍ മന്ത്രിയുടെ ഭാര്യയും കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഡോ. ആദിത്യ ഉപാധ്യായ (62), മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ മധുഭായ് താക്കൂറി​​ന്റെ  ഭാര്യ മധുബെന്‍ താക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടെ 30 പേരാണ്​ 24 മണിക്കൂറിനിടെ സംസ്​ഥാനത്ത്​ മരിച്ചത്​. ഇതോടെ മരണസംഖ്യ 891 ആയി ഉയര്‍ന്നു.

രണ്ട് പതിറ്റാണ്ടായി ബി.ജെ.പിയുടെ സജീവ അംഗവും ഡോക്ടേര്‍സ്​ സെല്‍ പ്രവര്‍ത്തകനുമാണ്​ ഉപാധ്യായ. അസ്ഥിരോഗ വിദഗ്​ധനായ ഇദ്ദേഹം കോവിഡ്​ ബാധയെ തുടര്‍ന്ന്​ രണ്ടാഴ്ചയിലേറെ എസ്‌.വി.പി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന്​ അഹ്​മദാബാദിലെ സ്​​റ്റെര്‍ലിങ്​ ആശുപത്രിയിലേക്ക്​ മാറ്റി. ഇവിടെ വെച്ചാണ്​ മരിച്ചത്.

ഇദ്ദേഹത്തി​​ന്റെ  ഭാര്യയും ഗൈനക്കോളജിസ്​റ്റുമായ ഡോ. പല്ലവി ഉപാധ്യായയും മകനും കോവിഡിനെ തുടര്‍ന്ന്​ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്​. അഹ്​മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ബി.ജെ.പി ഡോക്ടേര്‍സ്​ സെല്‍ അംഗവുമായ പല്ലവി ബി.ജെ.പി ബാപ്പുനഗര്‍ വാര്‍ഡ് പ്രസിഡന്റ് ​ കൂടിയാണ്​. നിലവില്‍ ബി.ജെ.പി അഹ്​മദാബാദ് ജില്ല സെക്രട്ടറിയായ മധുഭായ് താക്കൂറി​​ന്റെ  ഭാര്യ മധുബെന്‍ താക്കൂര്‍ തിങ്കളാഴ്ചയാണ്​ മരണത്തിന്​ കീഴടങ്ങിയത്​. ഇവരുടെ മൂന്ന് കുടുംബാംഗങ്ങള്‍ ക്വാറന്‍റീനിലാണ്​.

അതിനിടെ കൃഷ്ണനഗര്‍ പോലീസ് സ്റ്റേഷനില്‍ രണ്ടാമ​തൊരു പോലീസുകാരന്‍ കൂടി കോവിഡ്​ ബാധയെ തുടര്‍ന്ന്​ മരിച്ചു. അസി. സബ് ഇന്‍സ്പെക്ടര്‍ ഗിരീഷ് ബാരോട്ടാണ്​  മരിച്ചത്​.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വദേശി ബ്രാൻഡുകൾക്ക് റെക്കോർഡ് നേട്ടം; ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കി വിപണിയിൽ വൻ കുതിച്ചുചാട്ടം

0
ന്യൂഡല്‍ഹി: വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ....

പരീക്ഷാ ഘടന മാറ്റാൻ ഉന്നതാധികാര സമിതി; അധ്യക്ഷനായി നന്ദൻ നിലേകനി, വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാൻ പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...

കേരളത്തിന് ബാധ്യതയായി സർക്കാർ ഭരണം; വൈദ്യുതി പ്രതിസന്ധിക്കെതിരെ എ.കെ.ജി സെന്ററിൽ മെഴുകുതിരി കത്തിച്ച് ...

0
തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി...