Sunday, April 20, 2025 7:36 pm

പത്തനംതിട്ട ജില്ലയുടെ മുന്‍ പോലീസ് മേധാവി പി. ​ശ്രീ​നി​വാ​സ​ന്‍ ഐ.പി.എസ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : കേ​ര​ള​ത്തി​ല്‍ ആ​ദ്യ​കാ​ല ന​ക്‌​സ​ല്‍ പോ​രാ​ട്ട​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ലെ പ്ര​ധാ​നി പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട് കു​ന്ന​ത്തു​ശ്ശേ​രി​ല്‍ പി. ​ശ്രീ​നി​വാ​സ​ന്‍ (78) അന്തരിച്ചു. പത്തനംതിട്ട ജില്ല  മുന്‍ പോലീസ് മേധാവികൂടിയായിരുന്നു പി. ​ശ്രീ​നി​വാ​സ​ന്‍.

1968ല്‍ ​രാ​ഷ്​​ട്രീ​യാ​ധി​കാ​രം ല​ക്ഷ്യ​മാ​ക്കി ന​ട​ന്ന ആ​ദ്യ സാ​യു​ധ ഇ​ട​പെ​ട​ലു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ അ​ജി​ത, ഫി​ലി​പ് എം. ​പ്ര​സാ​ദ്, രാ​മ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര​ട​ക്കം ഒ​ന്‍പ​തു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്താ​ണ് അ​ന്ന്​ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​റാ​യ ശ്രീനിവാസ​ന്‍ ശ്ര​ദ്ധേ​യ​നാ​യ​ത്.

1968ല്‍ ​ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പേ​രാ​വൂ​ര്‍ സ്​​റ്റേ​ഷ​നി​ല്‍ എ​സ്‌.​ഐ ആ​യാ​ണ്​ ആ​ദ്യ നി​യ​മ​നം. ഇ​തേ​വ​ര്‍ഷം ന​വം​ബ​ര്‍ 22ന് ​ന​ട​ന്ന ത​ല​ശ്ശേ​രി സ്​​റ്റേ​ഷ​ന്‍ ആ​ക്ര​മ​ണ​ശ്ര​മ​വും 24ന് ​ന​ട​ന്ന പു​ല്‍പ്പ​ള്ളി സ്​​റ്റേ​ഷ​ന്‍ ആ​ക്ര​മ​ണ​വും പോ​ലീ​സ് സേനക്കുതന്നെ അ​പ​മാ​ന​മാ​യി. തു​ട​ര്‍​ന്ന് 1968 ഡി​സം​ബ​ര്‍ ര​ണ്ടി​ന് പി. ​ശ്രീ​നി​വാ​സ​ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ നക്‌സലൈറ്റുകളെ അ​റ​സ്​​​റ്റു​ചെ​യ്​തു. തു​ട​ര്‍ന്ന് ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്രീ​നി​വാ​സ​ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ രാ​മ​ന്‍ നാ​യ​ര്‍, ചെ​ല്ല​പ്പ​ന്‍ നാ​യ​ര്‍ എന്നിവര്‍ക്കൊപ്പം തി​രു​നെ​ല്ലി കാ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന വ​ലി​യ വാ​ര്‍ത്ത​യാ​യി​രു​ന്നു. ര​ണ്ട്​ ദി​വ​സ​ത്തോ​ളം സഞ്ചരി​ച്ച്‌ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്തി​യ​ത്.

ക​ണ​ക്കു​കൂ​ട്ടി​യ സ​മ​യം ക​ഴി​ഞ്ഞി​ട്ടും സം​ഘ​ത്തെ കാ​ണാ​താ​യ​ത് ഏ​റെ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം നക്‌സലൈ​റ്റ് വ​ര്‍ഗീ​സി​നാ​യി പോ​ലീ​സ് നി​യോ​ഗി​ച്ച മൂ​ന്ന്​ സം​ഘ​ത്തി​ല്‍ ഒ​ന്നി​നെ ന​യി​ച്ചി​രു​ന്ന​തും ശ്രീനിവാസനായിരുന്നു. ഇ​തി​നി​ടെ  ശ്രീ​നി​വാ​സ​നെ കൊ​ന്നു​ക​ള​യു​മെ​ന്ന ഭീ​ഷ​ണി​ക്ക​ത്തു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി സ്റ്റേഷനിലേക്കെ​ത്തി. അ​തോ​ടെ പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കി. വ​ഴു​ത​ന​പ്പ​ള്ളി പാ​പ്പ​ച്ച​ന്റെ​യും കെ.​സി. ന​ന്ദ​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​ട​ക്കേ മലബാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ നീ​ങ്ങി​യ ന​ക്‌​സ​ല്‍ ഗ്രൂ​പ്പു​ക​ളെ അ​മ​ര്‍ച്ച ചെ​യ്ത​തും ശ്രീ​നി​വാ​സ​നാ​ണ്.

കൂ​ത്തു​പ​റ​മ്പില്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ ആ​യി​രു​ന്ന കാ​ല​ത്ത് ത​ല​ശ്ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തും ന​ട​ന്ന കലാപങ്ങ​ള്‍, പു​ന​ലൂ​ര്‍ ഡി​വൈ.​എ​സ്.​പി ആ​യി​രു​ന്ന കാ​ല​ത്ത്​ ന​ട​ന്ന പെ​രു​മ​ണ്‍ ദു​ര​ന്തം, പ​ള്ളി​ക്ക​ത്തോ​ട്, ശക്തികുളങ്ങര വെ​ടി​വെ​പ്പ്​ സം​ഭ​വ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലൂം ശ്ര​ദ്ധേ​യ ഇ​ട​പെ​ട​ല്‍ നടത്തിയി​രു​ന്നു.

1997ല്‍ ​ഐ.​പി.​എ​സ് നേ​ടി. പ​ത്ത​നം​തി​ട്ട ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യാ​യാ​ണ് സ​ര്‍വീസ് ജീ​വി​തം അ​വ​സാ​നി​ക്കു​ന്ന​ത്. സുധ​യാ​ണ് ഭാ​ര്യ. സ​രി​ത സു​ധീ​ര്‍, ക​വി​ത അ​നി​ല്‍, സു​മി സ​ന​ല്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...