പാലാരിവട്ടത്ത് ഇന്ന് മുതല്‍ ഭാഗികമായി ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി പാലാരിവട്ടത്ത് ഇന്ന് മുതല്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കാക്കനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെയാണ് നിയന്ത്രണം ബാധിക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബദൽ റൂട്ടുകളടങ്ങിയ മാപ്പും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

ദേശീയപാതയിലൂടെ നേരെയുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താതെയാണ് പാലം പൊളിക്കുന്ന നടപടികള്‍ തുടരുക. പാലത്തിന്റെ അടിയിലൂടെയൂള്ള ക്രോസിങ് ഒഴിവാക്കിയതോടെ എറണാകുളത്തുനിന്ന് കാക്കനാട് ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലത്തിന്‍റെ രണ്ടറ്റത്തുമായി 300 മീറ്റർ അകലത്തിൽ ദേശീയപാതയില്‍ പുതിയതായി അനുവദിച്ച യൂടേണുകള്‍ ഉപയോഗിച്ചാണ് ഇതുവഴിയുള്ള യാത്രക്കാര്‍ യാത്ര ചെയ്യേണ്ടി വരിക.

എറണാകുളത്തു നിന്നും കലൂർ വഴി പാലാരിവട്ടം ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങൾക്ക് പാലാരിവട്ടം ഇടപ്പള്ളി റോഡ് വഴി ദേശീയപാതയില്‍ പ്രവേശിക്കാം. ഇടപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ഇടപ്പള്ളി തൃപ്പൂണിത്തുറ റോഡ് വഴി സിവിൽ ലൈനിലേക്കും ബദൽ മാർഗം ഒരുക്കിയിട്ടുണ്ട്. കാക്കനാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് എറണാകുളത്തേക്കു പോകാൻ പാലച്ചുവട് വഴി പുതിയ റോഡിലേക്ക് പ്രവേശിക്കാം.

പരീക്ഷണാടിസ്ഥാനത്തിൽ ഒരാഴ്ച പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിർമാണ ജോലികൾ നടക്കുന്ന പൈപ്പ് ലൈൻ ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കും. ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഇന്ന് രാവിലെ പാലാരിവട്ടം പാലം സന്ദർശിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...