രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. രാഷ്ട്രീയം മുഴുവൻ സമയ ജോലിയായി കാണണമെന്ന് ശർമിഷ്ഠ മുഖർജി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽനിന്ന് ഇടയ്ക്ക് അപ്രത്യക്ഷനാകുന്ന രാഹുലിൻ്റെ പ്രവണതയ്ക്കെതിരെയാണ് ശർമിഷ്ഠ മുഖർജിയുടെ വിമർശനം. രാഹുൽ ഗാന്ധി കോൺഗ്രസിൻ്റെ മുഖമായി മാറിയ 2014 മുതൽ പാർട്ടി തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ തോൽക്കുകയാണെന്നും ശർമിഷ്ഠ മുഖർജി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച ഫലം ലഭിച്ചുവെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 99 സീറ്റുകൾ നേടിയെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു. നിർഭാഗ്യവശാൽ, രാഹുൽ ഗാന്ധി ചില പരിപാടികൾ നടത്തുകയും പിന്നീട് അപ്രത്യക്ഷനാകുകയും ചെയ്യുന്നു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിൽ അദ്ദേഹം എവിടെയായിരുന്നുവെന്നും അവർ ചോദിച്ചു. “രാഷ്ട്രീയം എന്നത് 24 മണിക്കൂറും 365 ദിവസവുമുള്ള ഒരു ജോലിയാണ്. നിങ്ങൾ വരുന്നു, രണ്ട് ദിവസത്തിന് ശേഷം പുറത്തുപോകുന്നു. നിങ്ങൾ ചില റാലികൾ നടത്തുന്നു, കുറച്ചു ആളുകളെ കാണുന്നു, പിന്നീട് നിങ്ങൾ പുറത്തുപോകുന്നു. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം ഇങ്ങനെയല്ല”- ശർമിഷ്ഠ മുഖർജി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...