ലണ്ടൻ : ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി ഇന്ത്യൻ വംശജയായ സ്യൂവല്ല ബ്രേവർമാനെ മാറ്റി പകരം വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവർലിയെ പ്രധാനമന്ത്രി ഋഷി സുനക് നിയമിച്ചു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് പുതിയ വിദേശകാര്യ സെക്രട്ടറി. ഒന്നാം ലോകയുദ്ധം അവസാനിച്ചതിന്റെ വാർഷികദിനമായിരുന്ന ശനിയാഴ്ച പലസ്തീൻ അനുകൂല റാലി നടത്താൻ അനുമതി നൽകിയതിന് മെട്രോപ്പൊലിറ്റൻ പോലീസിനെ വിമർശിച്ച് ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനമാണ് ബ്രേവർമാന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. ലേഖനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ച മാറ്റം വരുത്താൻ ബ്രേവർമാൻ തയാറായിരുന്നില്ല. മറ്റു മന്ത്രിമാർക്ക് മാറ്റമില്ല. ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ദിവസമാണ് ക്ലെവർലിയെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയത്. ഇന്നലെ നിശ്ചയിച്ചിരുന്ന ഈ കൂടിക്കാഴ്ചയുടെ ഭാവി വ്യക്തമല്ല. പുതിയ വിദേശകാര്യ സെക്രട്ടറി കാമറൺ 2010–16ൽ പ്രധാനമന്ത്രി ആയിരുന്നു. നിലവിൽ എംപി അല്ലാത്ത അദ്ദേഹത്തിന് പ്രഭുസഭയിൽ അംഗത്വം ലഭിച്ചാലേ മന്ത്രിസ്ഥാനത്ത് തുടരാനാവൂ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























