നൂറനാട് സ്വകാര്യ സ്ഥാപനത്തിൽ 25 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസിൽ തനിക്ക് പങ്കില്ലെന്ന് മുൻ റാന്നി എംഎൽഎ പ്രമോദ് നാരായൺ

For full experience, Download our mobile application:
Get it on Google Play

നൂറനാട്: സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ വിശദീകരണവുമായി മുൻ റാന്നി എംഎൽഎ പ്രമോദ് നാരായൺ. തനിക്ക് ബന്ധമില്ലാത്ത ആരോപണത്തിലാണ് പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നതെന്നും ഇന്നുവരെ ജീവിതത്തിൽ ശുദ്ധി കാത്തുസൂക്ഷിച്ചു പോകുന്ന ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. 2011-ൽ കമ്പനി നിയമപ്രകാരമാണ് നൂറനാട് സ്വകാര്യ സ്കൂൾ ആരംഭിച്ചത്. 2021-ൽ എംഎൽഎ ആയപ്പോൾ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ച് ഒഴിയുകയായിരുന്നു. കുറെക്കാലമായി ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ചുമതലയുമില്ലെന്നും നിക്ഷേപകരുമായി ബന്ധപ്പെട്ട തർക്കത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രമോദ് നാരായൺ പറഞ്ഞു.

ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിലാണ് നൂറനാട് പൊലീസ് പ്രമോദ് നാരായണിനെ രണ്ടാം പ്രതിയാക്കി കേസെടുത്തത്. 2014-2015 കാലയളവിലാണ് കേസിനാസ്പദമായ 25 ലക്ഷം രൂപ നിക്ഷേപിച്ചത്. വിഷയത്തിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും നൂറനാട് പോലീസ് അറിയിച്ചിരുന്നു. അതേസമയം കേസിൽ ഒന്നാം പ്രതിയായ കെപിസിസി നിർവാഹക സമിതി അംഗം കെ. സാദിഖ് അലിയും മറ്റ് പ്രതികളും നൂറനാട് പോലീസ് എടുത്ത എഫ്ഐആറിനെതിരെ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള സദാചാര ഗുണ്ടായിസം; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

0
പാട്ന: ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര അതിക്രമത്തില്‍ കേസെടുത്തു പൊലീസ്. പോലീസിനെ...

മഞ്ജുവിനെതിരെ സനൽ കുമാർ ശശിധരന്റെ ഭാഗത്തുനിന്നുള്ളത് മോശമായ ഇടപെടൽ; വിമർശനവുമായി കെ കെ ശൈലജ...

0
തിരുവനന്തപുരം: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ...

നന്ദിഗ്രാം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തിരിച്ചടിയായി കോടതി നടപടി; ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി

0
കൊല്‍ക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മിലന്‍ പ്രധാന് തിരിച്ചടി....

നാദാപുരത്ത് ആശങ്ക പരത്തി അജ്ഞാത ജീവിയുടെ ആക്രമണം; കണ്ടെത്താൻ ഊർജ്ജിത തെരച്ചിൽ, സ്കൂളുകൾക്ക് അവധി

0
കോഴിക്കോട്: നാദാപുരം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിന്...