സുപ്രിം കോടതി മുന്‍ ജഡ്ജിയും ലോ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് എ.ആര്‍ ലക്ഷമണ്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സുപ്രിം കോടതി മുന്‍ ജഡ്ജിയും ലോ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് എ.ആര്‍ ലക്ഷമണ്‍ (78) അന്തരിച്ചു. തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പ്  ഇദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷി ആച്ചി മരിച്ചിരുന്നു. ഇദ്ദേഹത്തിന്ന് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.

1942 മാര്‍ച്ച്‌ 22ന് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ദേവകോട്ടൈയിലാണ് ജനനം.  പിന്നീട് മദ്രാസ് ലോ കോളേജില്‍ നിന്ന് ബിരുദം നേടി 1968 ല്‍ അഭിഭാഷകനായി ചേര്‍ന്നു. 1990ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ഇദ്ദേഹം 1997ലാണ് കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 2000 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹം പിന്നീട് 2001 ല്‍ ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. ശേഷം 2002 ഡിസംബര്‍ 20നാണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനായത്. 2007 മാര്‍ച്ച്‌ 22ന് വിരമിച്ചു. അതിനുശേഷം 18ാമത് ലോ കമ്മീഷന്‍ ചെയര്‍മാനായി.

പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതുള്‍പ്പെടെ നിരവധി നിര്‍ണായക വിധി പ്രഖ്യാപനങ്ങള്‍ നടത്തിയ ബഞ്ചുകളില്‍ അംഗമായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്മേല്‍ സുപ്രിംകോടതി നിയുക്ത അധികാര സമിതിയില്‍ തമിഴ്നാടിനെ പ്രതിനിധീകരിച്ച്‌ അംഗമായിരുന്നു. ശബരിമല ക്ഷേത്ര ശ്രീകോവിലിന് സ്വര്‍ണം പതിക്കാന്‍ അനുമതി നല്‍കി. ക്ഷേത്രങ്ങളില്‍ ആനകളെ നടക്കിരുത്തുന്നവര്‍ പരിപാലന ചെലവ് കൂടി നല്‍കണമെന്ന് വിധിച്ചതും ഇദ്ദേഹമായിരുന്നു. സമൃദ്ധമായ വായനക്കാരനായ അദ്ദേഹം തമിഴിലും ഇംഗ്ലീഷിലും നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ദി ജഡ്ജ് സ്പീക്സ്, ‘നീതിയിന്‍ കുരല്‍’ എന്നിവ പ്രധാന രചനകളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...