പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് ഏഴുവർഷം കഠിനതടവ് ; കൊല്ലം വിജിലൻസ് കോടതി വിധി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൈക്കൂലി കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ വിജിലന്‍സ് കോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയായ പരാതിക്കാരന്റെ പേരില്‍ ഉണ്ടായിരുന്ന കേസില്‍, പരാതിക്കാരന് അനുകൂലമായ രീതിയില്‍ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയതാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും നിലവില്‍ തൃശൂര്‍ മലക്കപ്പാറ പോലീസ്‌ സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസറും പത്തനംതിട്ട കോന്നി സ്വദേശിയുമായ താജുദ്ദീന്‍ എ. യെയാണ് കുറ്റക്കാരനെന്ന് കണ്ടത്തി കൊല്ലം വിജിലന്‍സ് കോടതി ഏഴുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്.

2014 ല്‍ പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയായ പരാതിക്കാരന്‍ പ്രതിയായി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിലുണ്ടായിരുന്ന കേസില്‍ പരാതിക്കാരന് അനുകൂലമായി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്, ഫയല്‍ കൈകാര്യം ചെയ്തിരുന്ന താജുദീന്‍ ഇരുപതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ പതിനായിരം രൂപ പരാതിക്കാരനില്‍ നിന്നും കൈപ്പറ്റിയ സമയം പത്തനംതിട്ട വിജിലന്‍സ് ഇയാളെ പിടികൂടുകയായിരുന്നു. കൊല്ലം വിജിലന്‍സ് ജഡ്ജി ഡോ.മോഹിത് സി.എസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു രാജന്‍ ഹാജരായി.  പത്തനംതിട്ട വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.ഡി രാധാകൃഷ്ണപിള്ളയാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...