സിപിഎമ്മിനെ ബിജെപി നയിക്കുന്ന എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മിനെ ബിജെപി നയിക്കുന്ന എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി. അർഹമായ പരിഗണന ലഭിക്കാതെ അപമാനിക്കപ്പെട്ട് സ്റ്റാലിനൊപ്പം തുടരണോ എന്ന് സിപിഎം ചിന്തിക്കണമെന്ന് പളനിസ്വാമി പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ സിപിഎം സംസ്ഥാന സമ്മേളനം നടന്നപ്പോൾ റെഡ് വളണ്ടിയർ മാർച്ചിന് പോലും സ്റ്റാലിൻ അനുമതി നൽകിയില്ല. സിപിഎമ്മിന് അർഹമായ സീറ്റുകളും സ്റ്റാലിൻ നൽകിയില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് അർഹമായ സീറ്റുകൾ ഡിഎംകെ നൽകില്ലെന്നും പളനിസ്വാമി പറഞ്ഞു. എൻഡിഎ സഖ്യത്തിൽ ചേരുന്ന പാർട്ടികളെ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പളനിസ്വാമിയുടെ ക്ഷണം സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം തള്ളി. രാവിലെയും വൈകിട്ടും രണ്ട് നിലപാടുള്ള വ്യക്തിയാണ് പളനിസ്വാമി. ചുവപ്പ് പരവതാനിയല്ല, ചതി ഒളിപ്പിച്ച കെണിയാണ് ഈ ക്ഷണം. ആർഎസ്എസിന്റെ കെണിയിൽ വീണ് രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് പളനിസ്വാമിയെന്നും ഷൺമുഖം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ആക്രമണം ചെറുത്ത് യുഎഇ ; രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

0
അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ....

അമേരിക്കൻ – ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച് ഇറാൻ പരമോന്നത...

0
ടെഹ്റാൻ : ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്...

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...