സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ മുന്‍ തഹസീല്‍ദാറിന് കഠിന തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ മുന്‍ തഹസീല്‍ദാറിന് കഠിന തടവ് ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി. ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടിയെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാലു വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 2001-2002 കാലഘട്ടത്തില്‍ ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍ കുട്ടി, കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍ പെട്ട സര്‍ക്കാര്‍ വക 36 സെന്റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരില്‍ പട്ടയം പിടിച്ച് നല്‍കി സര്‍ക്കാരിന് നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. ഇടുക്കി വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം നല്‍കിയ കേസിലാണ് രാമന്‍കുട്ടിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

ഇടുക്കി വിജിലന്‍സ് മുന്‍ ഡിവൈ.എസ്.പി കെ.വി. ജോസഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടുക്കി വിജിലന്‍സ് മുന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വി. വിജയന്‍, മുഹമ്മദ് കബീര്‍ റാവുത്തര്‍, എ.സി. ജോസഫ്, അലക്‌സ്.എം.വര്‍ക്കി എന്നിവര്‍ അന്വേഷണം നടത്തി ഇടുക്കി വിജിലന്‍സ് മുന്‍ ഡിവൈ.എസ്.പി പി.ടി കൃഷ്ണന്‍കുട്ടി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് രാമന്‍കുട്ടി കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത വി.എ ഹാജരായി. പ്രതിയെ റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലില്‍ അടച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...