ന്യൂഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ദിലീപ് ഗാന്ധി അന്തരിച്ചു. 70 വയസായിരുന്നു. ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ദിലീപ് ഗാന്ധി ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ചയാണ് ദിലീപ് ഗാന്ധിക്ക് രോഗബാധ സ്ഥിരീകരിച്ചത്. അഹമദ് നഗര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംപിയായിരുന്നു. 1999ലാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. 2009ലും 2014ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ ബി വാജ്‌പേയി സര്‍കാരിന്റെ സമയത്ത് തുറമുഖ മന്ത്രാലയത്തില്‍ സഹമന്ത്രിയായിരുന്നു.