മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉടൻ ഔദ്യോഗിക വസതി ഒഴിയും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മുൻ ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉടൻ ഔദ്യോഗിക വസതി ഒഴിയും. സെപ്റ്റംബർ 9 ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് നീക്കം. ധൻകറിന് ഇതുവരെ മുൻ ഉപരാഷ്ട്ര പതിമാർക്കുള്ള ഔദ്യോഗിക വസതി അനുവദിച്ചിട്ടില്ല. ഔദ്യോഗിക വസതി ഒഴിയുന്ന ധൻകർ‌ സൗത്ത് ഡൽഹിയിലെ ഛത്തർപൂർ എൻക്ലേവിലുള്ള സ്വകാര്യ വസതിയിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാൻ മുൻ എംഎൽഎ എന്ന നിലയിൽ പെൻഷന് അദ്ദേഹം വീണ്ടും അപേക്ഷ നൽകിയിരുന്നു. 1993 മുതൽ 1998 വരെ രാജസ്ഥാനിലെ കിഷൻഗഢ്‌ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2019 വരെ ധൻകറിന് എംഎൽഎ പെൻഷൻ ലഭിച്ചിരുന്നു. പശ്ചിമ ബംഗാൾ ഗവർണറായതോടെയാണ് അദ്ദേഹത്തിന് പെൻഷൻ നിർത്തിയത്. പിന്നീടാണ് ഉപരാഷ്ട്രപതിയായത്. ജൂലൈ 21നാണ് ആരോ​ഗ്യ പ്രശ്നങ്ങൾ‌ ചൂണ്ടിക്കാട്ടി ധൻകർ ഉപരാഷ്ട്രപതി പദവിയിൽ നിന്ന് രാജി വെച്ചത്. എംഎൽഎ പെൻഷനായുള്ള അദേഹത്തിന്റെ അപേക്ഷയിൽ നടപടികൾ ആരംഭിച്ചതായും ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ ദിവസം മുതലുള്ള പെൻഷൻ അദ്ദേഹത്തിന് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...

വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ് : രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ...

0
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്...

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു ; ഒരാൾ...

0
താമരശ്ശേരി : താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും...