ഫോര്‍ട്ട് കൊച്ചിക്കാര്‍ക്കിനി ആവേശം ; വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് വാങ്ങിയ പതിനാലാമത് ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിച്ചതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വ്വീസ് ഉണ്ടാകും. അവധിക്കാലം ആഘോഷിക്കാനൊത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഫോര്‍ട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ എത്തിച്ചേരാന്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് ഫോര്‍ട്ട് കൊച്ചി സര്‍വ്വീസ് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സര്‍വ്വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ 11 മാസം പിന്നിടുമ്പോള്‍ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേര്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി. സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...