ഫോർട്ട് പോലീസ് സ്പെഷൽ ടീം കണ്ടെത്തിയത് നഷ്ടപ്പെട്ട 23 ലക്ഷം രൂപയുടെ 65 മൊബൈൽ ഫോണുകൾ ; ഉടമകൾക്ക് തിരികെ നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഫോർട്ട് പോലീസ് സബ്ബ് ഡിവിഷൻ പരിധിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി കഴിഞ്ഞ കുറച്ചു നാളുകളായി നഷ്ടപ്പെട്ട 65 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി. വിപണിയിൽ ഏകദേശം 23 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഐഫോൺ, ഗൂഗിൾ, സാംസങ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ വിലകൂടിയ മോഡലുകളാണ് പോലീസ് വിവിധയിടങ്ങളിൽ നിന്ന് വീണ്ടെടുത്തത്. തമ്പാനൂർ, ഫോർട്ട്, കരമന, കോവളം, നേമം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് ഫോണുകൾ നഷ്ടപ്പെട്ടതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കമ്മീഷണറുടെ നേതൃത്വത്തിൽ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ മനോജ് കുമാറിന്‍റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ചത്. കേന്ദ്ര സർക്കാരിന്‍റെ സിഇഐആർ പോർട്ടൽ മുഖേന നഷ്ടപ്പെട്ട ഫോണുകളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത്, അതിന്‍റെ സാങ്കേതിക സഹായത്തോടെയാണ് അന്വേഷണം നടത്തിയത്.

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി സൈബർ സെല്ലിന്‍റെ സഹായത്തോടെ ഫോണുകളുടെ ഐഎംഇഐ നമ്പറും ലൊക്കേഷനും ട്രേസ് ചെയ്താണ് ഇവ കണ്ടെത്തിയത്. വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്‌.ഒമാരായ ജയകൃഷ്ണൻ, വിനോദ് കുമാർ, ജോസഫ് ലിയോൺ, അരുൺ കുമാർ, അജിത്ത് കുമാർ എന്നിവരും പോലീസ് ഉദ്യോഗസ്ഥരായ എസ്.സി.പി.ഒ. ശ്രീജിത്ത്, സി.പി.ഒമാരായ വിവേക്, ശരത്ത്, അനുരാജ്, അനു എസ്. കൃഷ്ണ എന്നിവരടങ്ങിയ സംഘവുമാണ് ഫോണുകൾ കണ്ടെടുത്തത്. മോഷ്ടിച്ച് വിൽപന നടത്തിയതുൾപ്പടെ ഫോണുകളാണ് തിരികെ ലഭിച്ചത്. മൊബൈൽ ഫോണുകൾ സിറ്റി പോലീസ് കമ്മീഷ്ണർ കെ. കാർത്തിക് പോലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഉടമസ്ഥർക്ക് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...