ഫോസ്റ്റര്‍കെയര്‍ കുടുംബ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : സ്ഥാപനത്തില്‍ സംരക്ഷിച്ചു വരുന്ന കുട്ടികളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്തുന്നതിനായി പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും മുഖേന നടപ്പാക്കുന്ന ഫോസ്റ്റര്‍കെയര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ്‌സെന്ററില്‍ ഫോസ്റ്റര്‍കെയര്‍ കുടുംബ സംഗമം നടത്തി. പത്തനംതിട്ട ജില്ലാജഡ്ജ് കെ.ആര്‍. മധു ഉദ്ഘാടനം ചെയ്തു.

ഡിഎല്‍എസ്എ സെക്രട്ടറി സബ്ജഡ്ജ് ദേവന്‍ കെ മേനോന്‍ മുഖ്യപ്രഭാഷണം നടത്തി.
പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സജിനാഥ് അധ്യക്ഷത വഹിച്ചു. ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മറ്റി മെമ്പര്‍ മീനാകുമാരി, ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മറ്റി മെമ്പര്‍ മുരളീധരന്‍പിള്ള, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ രശ്മി ആര്‍. നായര്‍, ജില്ലാ വനിതാശിശുവികസന ഓഫീസര്‍  പി.എസ്. തസ്‌നിം,  ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാദാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഹോമിയോപ്പതി വകുപ്പ് സദ്ഗമയ പ്രോജക്ട് സ്റ്റേറ്റ്കണ്‍വീനര്‍ ഡോ.ഷീബ, ഒആര്‍സി പ്രോജക്ട് ജില്ലാതല ട്രെയ്‌നര്‍  വിനോദ് മുളമ്പുഴ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ കാര്‍ഷികമേഖലയില്‍ മികവ് തെളിയിച്ച എസ്. ജയലക്ഷ്മി 2020 ലെ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അര്‍ഹയായി. കുട്ടികളുടെ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച കുന്നന്താനം പ്രൊവിഡന്‍സ് ഹോം മികച്ച ശിശുസംരക്ഷണ സ്ഥാപനത്തിനുള്ള പുരസ്‌കാരം നേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...