താലൂക്കാശുപത്രി പരിസരത്ത് ദുർഗന്ധം വ്യാപിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : താലൂക്കാശുപത്രി പരിസരത്ത് ദുർഗന്ധം വ്യാപിക്കുന്നതായി പരാതി. കൂടാതെ പുതിയ കെട്ടിടത്തിലെ ക്യാഷ്വലിറ്റിക്കു മുൻഭാഗത്തു മലിനജലവും കെട്ടിക്കിടക്കുന്നതായും ആരോപണമുണ്ട്. ദിവസേന നൂറ് കണക്കിന് രോഗികളും കൂട്ടിരുപ്പുകാരും എത്തുന്ന ആശുപത്രി പരിസരം ഇത്രയും വൃത്തിഹീനമാകുന്നതിനു അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ഉയർന്നു വരുന്ന ആരോപണം. കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നതാണ് ദുർഗന്ധം വ്യാപിക്കാൻ കാരണം എന്നാണ് ഇവിടെയെത്തുന്നവർ പറയുന്നത്. ചികിത്സ തേടിയെത്തുന്നവർക്കു ദുർഗന്ധം മൂലം ഇവിടെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അധികൃതരുടെ ഭാഗത്തു നിന്നും ഇതിനു അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് രോഗികളുടെയും ഇവിടെയെത്തുന്നവരുടേയും ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല ; ഹൈക്കോടതി

0
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ; കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്ക്

0
തൃശ്ശൂർ: ​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി...

മണിപ്പുർ മുൻ ചീഫ് ജസ്റ്റിസിന് സ്വന്തമായി ഗ്യാസ് ഏജൻസി ; ലൈസൻസ് സസ്‌പെൻഡ് ചെയ്ത്...

0
ന്യൂഡൽഹി : മണിപ്പുർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സിദ്ധാർഥ് മൃദുലിന്റെ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മറുപടി പറയാൻ പ്രത്യേക സെൽ രൂപീകരിച്ചു

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക...