മൂന്ന് സ്ത്രീകളെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : ജില്ലയിലെ ഡുഡു നഗരത്തില്‍ സഹോദരിമാരായ മൂന്ന് സ്ത്രീകളെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച സ്ത്രീകളില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരിമാരായ കലു മീന (25) , മംമ്ത മീന (23), കംലേഷ് മീന (20) എന്നിവരാണ് മരിച്ച സ്ത്രീകള്‍. ഇതില്‍ മംമ്ത, കംലേഷ് എന്നിവര്‍ പൂര്‍ണ ഗര്‍ഭിണികളായിരുന്നു.

മരിച്ച കുട്ടികള്‍ രണ്ടും കലു മീനയുടേതാണ്. ഒരാള്‍ക്ക് നാല് വയസ്സും മറ്റെയാള്‍ക്ക് 27 ദിവസവുമാണ് പ്രായം. മൂവരെയും ഒരെ കുടുംബത്തിലെ സഹോദരന്മാരാണ് വിവാഹം ചെയ്തിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്നും ആരോപണമുണ്ട്. ഇവരുടെ വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം ഊര്‍ജിതമാണെന്ന് എ.എസ്.പി ദിനേശ് കുമാര്‍ ശര്‍മ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി...

മുത്തശ്ശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16 വയസുകാരനോട് ക്രൂരത ; ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി...

0
കൊച്ചി : വൈപ്പിൻ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ മുത്തശ്ശിക്കൊപ്പം എത്തിയ 16...

7,623 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; മുൻ റിലയൻസ് ഫിനാൻസ് സി.ഇ.ഓമാരെ അറസ്റ്റ് ചെയ്ത്...

0
ഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു....

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് ആരോഗ്യ വകുപ്പ്...

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി പ്രാഥമിക...