വസ്ത്രം മാറുന്ന മുറിയിൽ ചാരി വെച്ചിരുന്ന ചൂലിനിടയിൽ ഒളിക്യാമറ : മലപ്പുറം സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാമ്പാക്കുട: അരീക്കല്‍ വെള്ളച്ചാട്ടത്തിനു സമീപം സ്ത്രീകള്‍ക്കു വസ്ത്രം മാറുന്നതിനു നിര്‍മ്മിച്ച മുറിയില്‍ ക്യാമറ വെച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയാണു പിടിയിലായെന്നാണു വിവരം. ഇന്നലെ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ മൂവാറ്റുപുഴ സ്വദേശികളുടെ പരാതിയിലാണു നടപടി.

വെള്ളച്ചാട്ടത്തിന്റെ താഴെ വസ്ത്രം മാറുന്നതിനായി നിര്‍മ്മിച്ച കോട്ടേജിന്റെ പരിസരത്തു ചെറുപ്പക്കാരന്‍ ചുറ്റിത്തിരിയുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടു. ഇയാള്‍ വീണ്ടും ഉള്ളിലേക്കു കയറുന്നതും തിരിച്ചിറങ്ങുന്നതും ശ്രദ്ധിച്ചതോടെ ഇവര്‍ മുറിയില്‍ കയറി നടത്തിയ പരിശോധനയില്‍ ഭിത്തിയില്‍ ചാരി വെച്ചിരുന്ന ചൂലിനിടയില്‍ ക്യാമറ കണ്ടെത്തുകയായിരുന്നു.

പോലീസില്‍ വിവരമറിയിച്ചതോടെ ഇയാള്‍ അപ്രത്യക്ഷനായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു മലപ്പുറം സ്വദേശിയെ വൈകീട്ടു കസ്റ്റഡിയില്‍ എടുത്തത്. പാമ്പാക്കുടയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...