നിരത്തില്‍ 500 രൂപ നോട്ടുകള്‍ , കൊറോണയുണ്ടെന്ന ശങ്കയില്‍ നാട്ടുകാര്‍ ; ഒടുവില്‍ പോലീസെത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : പേപ്പര്‍ മില്‍ കോളനിയില്‍ കഴിഞ്ഞ രാത്രി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചത് രണ്ട് നോട്ടുകളാണ്. അതും 500ന്റെ നോട്ടുകള്‍. കോളനിയിലെ വഴിയില്‍ രാത്രി നോട്ടുകള്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി ബഹളം വെച്ചു. ഉടൻ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊറോണ പടര്‍ത്താന്‍ ആരോ മനപ്പൂര്‍വ്വം നോട്ട്  ഉപേക്ഷിച്ചതാണെന്നാണ് കോളനിക്കാര്‍ സംശയിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നോട്ട് 24 മണിക്കൂര്‍ നേരത്തേക്ക് വൈറസ് മുക്തമാക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്.

സാധാരണ 500 രൂപ നോട്ടുകളൊന്നും വെറുതെ വഴിവക്കില്‍ കിടക്കില്ല. അത് ആരെങ്കിലും കണ്ടാല്‍ എടുത്തു പോകേണ്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്‌. നോട്ടിലൂടെ കൊറോണ പടരുമെന്ന മുന്നറിയിപ്പ്‌ നൽകുന്ന വാട്സാപ്പ് വീഡിയോ പ്രചരിച്ചിരുന്നു. ഈ വീഡിയോ കണ്ടാണ് ആളുകള്‍ ഭയപ്പെട്ടത്. കോളിങ് ബെല്‍ കേട്ട് പുറത്തുവരുന്ന കുട്ടി വീട്ടുപടിക്കല്‍ 500 രൂപ നോട്ട് കാണുകയും അതെടുക്കാതെ അമ്മയെ അറിയിക്കുന്നതുമാണ് വീഡിയോയിൽ. പിന്നീട് സാനിറ്റൈസര്‍ കൊണ്ട് നോട്ട് അണുവിമുക്തമാക്കിയ ശേഷം അയല്‍വാസിയുടെ വീടിന്റെ വാതില്‍പടിക്കല്‍ വെക്കുന്നതും വീഡിയോയിലുണ്ട്.
അതേ സമയം വഴിയില്‍ ഉപേക്ഷിച്ച നോട്ടിനു പിന്നിലാരാണെന്നുള്ള അന്വേഷണമൊന്നും പോലീസ് തുടങ്ങിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...