എണ്‍പതാം പിറന്നാളിലെ കാരുണ്യ സ്പര്‍ശം ; ബി.പി.എല്‍ അംഗങ്ങള്‍ക്ക് മരുന്ന് വാങ്ങാന്‍ ഒരുലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എണ്‍പതാം പിറന്നാളിലും സഹജീവികളോടുള്ള സ്‌നേഹവും കരുതലും കൈവിടാതെ തിരുവല്ല ശങ്കരമംഗലം വീട്ടില്‍ ജോര്‍ജ് മാത്യുവും കുടുംബവും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മരുന്നെത്തിക്കാന്‍ ഒരു ലക്ഷം രൂപ മാത്യു.ടി തോമസ് എം.എല്‍.എയ്ക്ക് സംഭാവന നല്‍കിയാണ് ജോര്‍ജ് മാത്യു തന്റെ എണ്‍പതാം ജന്മദിനം ആഘോഷിച്ചത്. മാത്യു ടി തോമസ് എം.എല്‍എയുടെ നേതൃത്വത്തില്‍ തിരുവല്ല നിയോജക മണ്ഡലത്തില്‍ ആരംഭിച്ച ബി.പി.എല്‍ അംഗങ്ങള്‍ക്കായുള്ള മരുന്നു വിതരണത്തിന് സഹായമായിട്ടാണ് സംഭാവന നല്‍കിയത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്ത ജീവന്‍രക്ഷാ മരുന്നുകളാണ് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യക്കാരുടെ വീടുകളിലെത്തിക്കുന്നത്. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഡോക്ടറുടെ കുറിപ്പും അയച്ചുകൊടുക്കുന്നതു പ്രകാരം മരുന്നുകള്‍ എത്തിക്കും. ബി.പി.എല്‍ അല്ലാത്തവര്‍ക്ക് അവരവരുടെ ചിലവില്‍ മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കാന്‍ ജനമൈത്രി പോലീസ് നേതൃത്വം നല്‍കി വോളന്റിയേഴ്‌സിനെ ക്രമീകരിച്ചിട്ടുണ്ട്. 27 രോഗികള്‍ക്ക് ഇതിനോടകം മരുന്നുകള്‍ ലഭ്യമാക്കാന്‍ സാധിച്ചു. സേവനം ലഭ്യമാക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9446344493.

2018 ലെ പ്രളയത്തില്‍ തകര്‍ന്ന മണ്ഡലത്തിലെ വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും ജോര്‍ജ് മാത്യുവും കുടുംബും സഹായ ഹസ്തവുമായി എത്തിയിരുന്നു. എം.ആര്‍.എഫിന്റെ ജനറല്‍ മാനേജരായി വിരമിച്ച ശേഷം റബ്‌കോയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ജോര്‍ജ് മാത്യുവിന് പുറമെ തിരുവല്ല മണ്ണില്‍ ബോബന്‍ തുടങ്ങിയ സന്മനസ്സുകളും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...