ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ആശ്വാസ ധനസഹായത്തിന് അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ലബോറട്ടറി, പെട്രോള്‍പമ്പ്, ഗ്യാസ് ഏജന്‍സി എന്നീ അവശ്യ സര്‍വീസ് സ്ഥാപനങ്ങളില്‍ ലോക്ക്ഡൗണ്‍ പിരീഡില്‍ ജോലി ചെയ്തുവരുന്നതുമായ അംഗങ്ങള്‍ക്ക് 1000 രൂപവീതം ധനസഹായം നല്‍കും.
ബോര്‍ഡിലെ സജീവ അംഗങ്ങള്‍ കൊവിഡ്-19 ബാധിതരായിട്ടുണ്ടെങ്കില്‍ പതിനായിരം രൂപയും, രോഗബാധ സംശയിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഐസലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 5000 രൂപയും ചികിത്സാ രേഖകളുടെ അടിസ്ഥാനത്തില്‍ നല്‍കും. 2019 മാര്‍ച്ച് 31 വരെ അംശദായം പൂര്‍ണമായി അടച്ച ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്കും പദ്ധതിയില്‍ ചേര്‍ന്ന് കുടിശിക വരുത്താതെ അംശദായം അടച്ചവര്‍ക്കും അപേക്ഷിക്കാം. ക്ഷേമനിധി അംഗത്വ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ്, ബാങ്ക്, ബ്രാഞ്ച്, ആധാര്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വെള്ളപേപ്പറിലുള്ള അപേക്ഷയോടൊപ്പം, കൊറോണ ബാധിതര്‍/ ഐസൊലേഷന്‍ ചികിത്സയ്ക്ക് വിധേയമായവര്‍ എന്നിവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തി
[email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ, 9745593288, 6282898574 എന്നീ മൊബൈല്‍ വാട്‌സ് ആപ്പ് നമ്പറുകളിലോ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഏപ്രില്‍ 30. ഫോണ്‍ – 0468-2223169.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...