അമ്മയ്ക്ക് മരുന്നിനു ക്ഷാമമുണ്ടെന്ന് മകളുടെ വിളി ; മരുന്നെത്തിച്ചു ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ലോക് ഡൗണിനെത്തുടര്‍ന്നു മരുന്നിന് ഒരാഴ്ചയായി ബുദ്ധിമുട്ടനുഭവിച്ച അടൂര്‍ പറക്കോട് കുട്ടിത്തറയില്‍ കാര്‍ത്ത്യായിനിയമ്മയ്ക്കും കുടുംബത്തിനും ആശ്വാസമായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ദീര്‍ഘനാളായി ശ്വാസകോശ സംബന്ധമായ രോഗത്തിനു ചികിത്സയിലാണു കാര്‍ത്ത്യായിനിയമ്മ. മകനൊപ്പമാണ് താമസം. ലോക്ക് ഡൗണായതിനാല്‍ മകന് പണിയും ജോലി ഇല്ലാതായി. ഒരാഴ്ചയായി മരുന്നില്ലാതായിട്ട്. അമ്മയുടെ ബുദ്ധിമുട്ട് അറിഞ്ഞ് ചിറ്റാറില്‍ താമസിക്കുന്ന ഇവരുടെ മകള്‍ പ്രഭ, ചിറ്റാര്‍ പഞ്ചായത്ത് അംഗം ഷൈലജാ ബീവി എന്നിവര്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയെ ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചതോടെയാണ് ഇവരുടെ അവസ്ഥയ്ക്ക് മാറ്റമായത്.

എം.എല്‍.എയുടെ നിര്‍ദേശമനുസരിച്ച് ആശാ വര്‍ക്കര്‍ വീട്ടിലെത്തി മരുന്നിന്റെ വിവരങ്ങള്‍ എം.എല്‍.എയെ ധരിപ്പിച്ചു. പിന്നീട് ഒട്ടും താമസിച്ചില്ല, മരുന്നും ഇവര്‍ക്കുള്ള ഭക്ഷണവുമായി നേരിട്ട് എം.എല്‍.എ എത്തി. ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്ന് അറിഞ്ഞ് ഉടന്‍തന്നെ പെന്‍ഷന്‍ ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയും 10900 രൂപാ പെന്‍ഷനായി കാര്‍ത്യായിനിയമ്മയ്ക്ക് ലഭിക്കുകയും ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ജോര്‍ജ് മുരിക്കന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇ.കെ.സുരേഷ് എന്നിവരും എം.എല്‍.എയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...