ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിയപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് നഞ്ചിയമ്മ വീണ്ടും പാടി ; വിഡിയോ പങ്കുവച്ച് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മയുടെ പാട്ട് മലയാളികള്‍ക്ക് മറക്കാനാവില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായ പാട്ട് നഞ്ചിയമ്മ ഒരിക്കല്‍ കൂടി പാടുകയാണ്. ഇത്തവണ ഈ പാട്ടിന് ഇരട്ടി മധുരമാണ്. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ വീട്ടില്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നഞ്ചിയമ്മ. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നഞ്ചിയമ്മയുടെ പാട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ ആണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാഞ്ചിയമ്മക്കുള്ള പെന്‍ഷന്‍ എത്തിച്ചത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം രണ്ടാം ഘട്ടം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചെന്നും ഡിസംബര്‍ മാസം മുതല്‍ ഏപ്രിലിലെ വര്‍ധിപ്പിച്ച പെന്‍ഷന്‍ ഉള്‍പ്പെടെ 6100 രൂപയാണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് സര്‍ക്കാര്‍ എത്തിക്കുന്നതെന്നും മന്ത്രി കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...