റാന്നി : സഹോദരിയുടെ വീട്ടിലെത്തി മടങ്ങിയ ശേഷം റാന്നിയില്‍ വെച്ച് കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം പമ്പാനദിയിലെ നെടുമ്പ്രയാര്‍ കടവില്‍ നിന്നും കണ്ടെടുത്തു. പ്ലാങ്കമണ്‍ വരിക്കനാക്കുഴിയില്‍ സൈമണ്‍ ഫിലിപ്പ് (വിത്സണ്‍-48) ആണ് മരിച്ചത്.
വലിയകാവിലെ സഹോദരിയുടെ വീട്ടിലെത്തി മടങ്ങിയ വിത്സനെ അങ്ങാടി പേട്ടയില്‍ നിന്നു ഞായറാഴ്ച മുതല്‍ കാണാതാവുകയായിരുന്നു. സംഭവത്തില്‍ റാന്നി പോലീസ് കേസെടുത്ത് അന്വേക്ഷണം നടത്തിവരവെ ചെവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.