തിരുവനന്തപുരം റെയില്‍വേസ്റ്റേഷന് സമീപം കുറ്റിക്കാട്ടില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റെയില്‍വെ ലൈനിന് സമീപം കുറ്റിക്കാട്ടില്‍ സംശയാസ്പദ സാഹചര്യത്തില്‍ നാലുപേരെ ക​ണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 12 നാടന്‍ ബോംബുകള്‍ പിടികൂടി. കഴക്കൂട്ടത്ത് റെയില്‍വേ പോലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. പ്രതികള്‍ പോലീസിനെ വെട്ടിച്ച്‌ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ബോംബുകള്‍. രണ്ട് കവറുകളിലായി പന്ത്രണ്ട് ബോംബുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ബോംബ് സ്ക്വാഡും ഡോക് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റിക്കാട്ടില്‍ പതുങ്ങിനിന്ന നാലുപേരില്‍ മൂന്നുപേര്‍ പട്രോളിങ്ങി​നെത്തിയ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും പോലീസിനെ തട്ടിമാറ്റി കുറ്റിക്കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവര്‍ക്കായി പോലീസ് തിരിച്ചില്‍ തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...