തിരുവനന്തപുരo: വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാപ്പനംകോട് സ്വദേശി ഗിരിജയാണ് മരിച്ചത്. വീട്ടില്‍ നിന്ന് ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ ഗിരിജയുടെ ഭര്‍ത്താവ് സദാശിവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സദാശിവന്‍ സ്വയം വൈദ്യുതാഘാതം ഏല്‍പ്പിക്കുകയായിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ശൗചാലയത്തില്‍ ഷോക്കേറ്റ് അവശനായ നിലയിലാണ് സദാശിവനെ നാട്ടുകാര്‍ കണ്ടെത്തിയത്. ഉച്ചയോടെ മകന്‍ വീട്ടിലെത്തിയപ്പോള്‍ വാതിലില്‍ മുട്ടുകയും ആരും തുറക്കാതെ വന്നപ്പോള്‍ പരിഭ്രാന്തനായി നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാരെത്തി വാതില്‍ തള്ളിത്തുറന്ന് നോക്കുമ്പോഴാണ് ഗിരിജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.