അടൂര്‍ പെരിങ്ങനാട് സ്വദേശിയെ കാപ്പ നിയപ്രകാരം നാടുകടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാപ്പ നിയപ്രകാരം ഒരാളെ നാടുകടത്തി. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം വകുപ്പ് 15(1) പ്രകാരം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പത്തനംതിട്ട ജില്ലയില്‍നിന്നും പുറത്താക്കി. അടൂര്‍ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകള്‍ മുകളുവിള വടക്കേതില്‍ വീട്ടില്‍ പത്മനാഭന്റെ മകന്‍ ജയകുമാര്‍ (46)നെ  ആണ് നാടുകടത്തിയത്. തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി പോലിസ് ഇന്‍സ്‌പെക്ടര്‍ ആണ് ഉത്തരവിറക്കിയത്. ഉത്തരവുപ്രകാരം ആറ് മാസത്തേയ്ക്കാണ് ജില്ലയില്‍ നിന്നും  പുറത്താക്കിയത്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏനാത്ത് , അടൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ മയക്കുമരുന്ന് , നരഹത്യാശ്രമം അക്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഉത്തരവ് മറികടന്ന് ജില്ലയില്‍ പ്രവേശിച്ചാല്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതടക്കമുള്ള നടപടികള്‍ക്കും എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...