കറാച്ചി : തകര്‍ന്നുവീണ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍വെയ്സ് വിമാനത്തില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചത് വിവിധ രാജ്യങ്ങളിലെ നോട്ടുകള്‍. ഇവയുടെ മൂല്യം മൊത്തം മൂന്ന് കോടിയോളം വരും. 99 യാത്രക്കാരുമായി കറാച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന് നിമിഷങ്ങള്‍ മുമ്പാണ് വിമാനം തകര്‍ന്ന് വീണ് 9 കുട്ടികളടക്കം 97യാത്രക്കാര്‍ മരിച്ചത്. രണ്ട് പേര്‍ മാത്രമാണ് അപടകത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇത്രയധികം പണം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും സ്കാനറും മറികടന്ന് എങ്ങനെ വിമാനത്തില്‍ എത്തി എന്ന് അന്വേഷിക്കുന്നുണ്ട്. മരിച്ചവരില്‍ 47പേരുടെ ശരീരം തിരിച്ചറിഞ്ഞു.പാകിസ്ഥാന്റെ ചരിത്രത്തില്‍ ഏറ്റവുമധികം യാത്രികര്‍ മരണപ്പെടുന്ന വിമാനപകടങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച നടന്നത്. വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഒരു മിനിട്ട് മുന്‍പ് വിമാനം നിയന്ത്രണം നഷ്ടമായി ജനവാസ കേന്ദ്രത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.