ജേക്കബ്ബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡിജിപി ജേക്കബ്ബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദന
കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി വിജിലന്‍സ് അന്വേഷണം തുടരാം എന്നും കോടതി വ്യക്തമാക്കി. അടുത്ത ദിവസം വിരമിക്കാനിരിക്കെയാണ് അനധികൃത സ്വത്ത് സമ്പാദന കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജേക്കബ്ബ് തോമസ്‌ അടിയന്തര ഹര്‍ജി സമര്‍പ്പിച്ചത്. തമിഴ്നാട്ടിലെ രാജ പാളയത്ത് 50.33 ഏക്കര്‍ ഭൂമി ജേക്കബ്ബ് തോമസിന്റെയും ഭാര്യയുടെയും പേരില്‍ വാങ്ങിയിരുന്നു. ഇത് അനധികൃതം ആണെന്നാണ്‌ വിജിലന്‍സിന്‍റെ കണ്ടെത്തല്‍. അതേസമയം കേസില്‍ ഇതുവരെയുള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജേക്കബ് തോമസിനെതിരായ ആരോപണങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ജസ്റ്റിസ് വി. ഷേര്‍സി ചൂണ്ടിക്കാട്ടി. വിജിലന്‍സിന് അന്വേഷണം തുടരാം. ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. ജേക്കബ് തോമസിന്‍റെ പേരിലാണ് രാജപാളയത്തെ ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസിന്‍റെ അന്വേഷണ പുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി.
ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക.

നേരത്തെ സര്‍ക്കാര്‍ അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ഡിജിപി ജേക്കബ് തോമസിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച് നല്‍കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയത്. ഈ മാസം 31ന് ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഔദ്യോഗിക രഹസ്യങ്ങള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്കത്തിലൂടെ ജേക്കബ് തോമസ് പുറത്തുവിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. സിവില്‍ സര്‍വ്വീസ് ചട്ട ലംഘനം നടത്തിയെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...