ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ നാട്ടുകാര്‍ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

ലക്നൗ: ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ നാട്ടുകാര്‍ രക്ഷപെടുത്തി. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് ന​ഗര്‍ ജില്ലയിലെ സോനൗര ​ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരാണ് ആണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള ഒരു കുറ്റിക്കാട്ടിലാണ് നവജാത ശിശുവിനെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്.

ചെറിയ കുഞ്ഞിന്റെ അലറിക്കരച്ചില്‍ കേട്ടാണ് പ്രദേശവാസികളായ നാട്ടുകാര്‍ ഓടിച്ചെന്ന് നോക്കിയത്. മണ്ണിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുഞ്ഞിക്കാലാണ് അവര്‍ ആദ്യം കണ്ടത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മണ്ണിനടിയില്‍ നിന്ന് ആണ്‍കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

വളരെ പെട്ടെന്ന് തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ കുഞ്ഞിനെ വൃത്തിയാക്കി അണുബാധയില്ലെന്ന് ഉറപ്പ് വരുത്തി. കുറച്ച്‌ മണ്ണ് വിഴുങ്ങിയെന്നല്ലാതെ കുഞ്ഞിന് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...