തൃശൂർ : വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറളം കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകളും കൊടുങ്ങല്ലൂർ കെകെടിഎം കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർഥിയുമായ സാന്ത്വനയെയാണ്(19) വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ 11.30 ഓടെയാണ് സംഭവം. ഇരിങ്ങാലക്കുട ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്കു മാറ്റി. അമ്മ രജ്ജിത, സഹോദരി മാളവിക.
വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
- Advertisment -
Recent News
- Advertisment -
Advertisment