ശ്രീകണ്ഠപുരം : പതിനാലുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുഴലിയിലെ ചെമ്പ്രോത്ത് ആദിഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. വ്യാഴാഴ്ച രാവിലെ 5.30ഓടെ അമ്മ വിളിക്കാന്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ ആദിഷിനെ കാണപ്പെട്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗമാണോ മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ശ്രീകണ്ഠപുരം പോലീസ് വീട്ടിലെത്തി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചുഴലി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥിയാണ് ആദിഷ്. ഖത്തര്‍ പ്രവാസിയായ ഷിബു – ധന്യ ദമ്പതികളുടെ മകനാണ്. സഹോദരന്‍: അഭിഷേക്.