കാസർഗോഡ് നിന്ന് കാണാതായ യുവാവിനേയും യുവതിയേയും ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കാസർഗോഡ് നിന്ന് 12 ദിവസം മുൻപ് കാണാതായ യുവാവിനേയും യുവതിയേയും ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും വേറെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു. കാസര്‍ഗോഡ് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മുഹമ്മദ് ഷെരീഫ്. സിന്ധു വീട്ടമ്മയും. ജനുവരി ഏഴു മുതല്‍ ഇരുവരേയും കാണാതായി. സിന്ധുവിന് രണ്ടും ഷെരീഫിന് മൂന്നും മക്കളുണ്ട്. ഷെരീഫും സിന്ധുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഇവരുടെ സൗഹൃദത്തെക്കുറിച്ച് അറിയാമായിരുന്നു.

ഇതിനിടെയാണ് ജീവിത പങ്കാളിയേയും മക്കളേയും ഉപേക്ഷിച്ച് ഇരുവരും നാടുവിട്ടത്. ഗുരുവായൂരിലെ ലോഡ്ജില്‍ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ ഇരുവരും മുറിയെടുത്തു. പിറ്റേന്ന് ഉച്ചയ്ക്ക് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും വാതില്‍ തുറന്നില്ല. ലോഡ്ജിലെ ജീവനക്കാര്‍ ജനല്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിൽ വിവരമറിയിച്ചു. ലോഡ്ജില്‍ നല്‍കിയ വിലാസത്തില്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് ഇരുവരും നാടു വിട്ടെത്തിയതാണെന്ന് ബോധ്യപ്പെട്ടത്. കാസര്‍ഗോഡ് രാജപുരം പോലീസ് ഇരുവരേയും കാണാതായതിന് കേസെടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...