കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 23 വയസുകാരനായ യുവാവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റൗദയിലെ ഒരു ആഫ്രിക്കന്‍ എംബസി കെട്ടിടത്തില്‍ നിന്നാണ് ഇയാള്‍ വീണുമരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.
തുടര്‍ന്ന് മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. യുവാവിന്റെ പിതാവ് ഇതേ കെട്ടിടത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്നും സംഭവത്തിന് മുമ്പ് പിതാവും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരണ കാരണം ഉള്‍പ്പെടെ കണ്ടെത്തുന്നതിനായി അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.