യുവഅഭിഭാഷകയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മൈസൂരു : യുവഅഭിഭാഷകയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മൈസൂരു ബാര്‍ അസോസിയേഷന്‍ അംഗമായ നഗരത്തിലെ രാമകൃഷ്ണനഗര്‍നിവാസി ചന്ദ്രകല അലഗുണ്ടിയാണ് (32) ശനിയാഴ്ച മരിച്ചത്. ഗദഗ് സ്വദേശിനിയായ ചന്ദ്രകല മൈസൂരുവില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു. വിവാഹിതയായ ഇവര്‍ ദാമ്പത്യപ്രശ്‌നത്തെത്തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പ്രദീപ് എന്നയാളാണ് ഭര്‍ത്താവ്. ദമ്പതിമാര്‍ക്ക് ഒരുവയസ്സുള്ള കുട്ടിയുമുണ്ട്. പുലര്‍ച്ചെ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ചന്ദ്രകലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അതേസമയം, സംഭവം കൊലപാതകമാണെന്ന് മൈസൂരുവില്‍ സര്‍ക്കാര്‍ ജീവനക്കാരിയായ ചന്ദ്രകലയുടെ മൂത്തസഹോദരി ജെ.ലത ആരോപിച്ചു. ചന്ദ്രകലയുടെ ഭര്‍ത്താവ് പ്രദീപ്, ഭര്‍ത്തൃപിതാവ് വെങ്കിടേഷ്, ഭര്‍ത്തൃമാതാവ് രാജലക്ഷ്മി എന്നിവര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്തൃവീട്ടുകാര്‍ സഹോദരിയെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയില്‍ ആരോപിക്കുന്നു. കൂവെംപുനഗര്‍ പോലീസ് കേസ് എടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...