ഒ​രു വ​യ​സു​കാ​രി​യാ​യ മ​ക​ളെ പി​താ​വ് ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി

For full experience, Download our mobile application:
Get it on Google Play

നാ​ഗ്പൂ​ര്‍ : കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഒ​രു വ​യ​സു​കാ​രി​യാ​യ മ​ക​ളെ പി​താ​വ് ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി. മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ഷിം ജി​ല്ല​യി​ലെ വാ​ഡി-​വാ​ക്കാ​ട് ഗ്രാ​മ​ത്തി​ലു​ള്ള റി​സോ​ദ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. പ്ര​തി സു​രേ​ഷ് ഘു​ഗെ (27)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്ന് മ​ക്ക​ളാ​ണ് ദമ്പതി​ക​ള്‍​ക്കു​ള്ള​ത്. മക്ക​ള്‍ എ​ല്ലാ​വ​രും പെ​ണ്‍​കു​ട്ടി​ക​ളാ​യ​തി​ന്റെ പേ​രി​ല്‍ സു​രേ​ഷ് ഭാ​ര്യ കാ​വേ​രി​യെ പ​തി​വാ​യി മ​ര്‍​ദി​ക്കു​മാ​യി​രു​ന്നു. കൂ​ടാ​തെ ഭാ​ര്യ​യ്ക്ക് പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെ​ന്നും സു​രേ​ഷ് സം​ശ​യി​ച്ചി​രു​ന്നു. കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രം ഇ​യാ​ള്‍ ഭാ​ര്യ​യെ ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ച്ച്‌ മ​ര്‍​ദി​ക്കു​ക​യും ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യും ചെയ്തു.

ഇ​തേ​തു​ട​ര്‍​ന്ന് കാ​വേ​രി പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ബ​ന്ധു​ക്ക​ളു​ടെ അ​ടു​ക്ക​ലേ​ക്ക് ഓ​ടി​പ്പോ​യി. ഇ​തി​ല്‍ ക​ലി​പൂ​ണ്ട സു​രേ​ഷ് കു​ഴി​യെ​ടു​ത്ത് ഒ​രു വ​യ​സു​കാ​രി​യാ​യ മ​കളെ അ​തി​ലി​ട്ട് കു​ഴി​ച്ചു മൂ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ഭാ​ര്യ സം​ഭ​വം അ​റി​ഞ്ഞ​ത്. കൊ​ല​പാ​ത​ക​ത്തി​നും കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നു​മാ​ണ് സു​രേ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് പന്തളം ജനമൈത്രി പോലീസ്...

ഡൽഹിയിൽ പുതിയ വിവാദം ; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ...

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ...

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...