ഇടുക്കി : ചിത്തിരപുരം പവര്‍ ഹൗസിനു സമീപം അന്‍പത്തിനാലുകാരന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. തിരുനല്‍വേലി സ്വദേശി സൗന്ദരരാജന്‍ ആണ് മരിച്ചത്. കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വിദേശത്തായിരുന്ന സൗന്ദരരാജന്‍ ഭാര്യാ മാതാവിന്റെ മരണത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഭാര്യ നിര്‍മ്മലയുടെ വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ കടയില്‍ പോകാന്‍ ഇറങ്ങിയ ഇദ്ദേഹത്തെ വീട്ടില്‍ നിന്നും പത്തുമീറ്റര്‍ താഴെ ഉച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇടുക്കി ചിത്തിരപുരം പവര്‍ ഹൗസിനു സമീപം അന്‍പത്തിനാലുകാരന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍
RECENT NEWS
Advertisment