മേയ് മാസത്തെ സൗജന്യ കിറ്റുകള്‍ വിതരണത്തിന് ; 11 ഇനങ്ങള്‍ ; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കിറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മേയ് മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറാകുന്നു. ജില്ലയുടെ വിവിധ ഭാഗത്തായിട്ടുള്ള 73 സെന്ററുകളിലാണ് കിറ്റ് നിറയ്ക്കല്‍ അതിവേഗം പുരോഗമിക്കുന്നത്.

ജില്ലയില്‍ ആകെ 3,51,436 കിറ്റുകളാണ് വിതരണം ചെയ്യേണ്ടത്. മഞ്ഞ കാര്‍ഡുള്ള (എഎവൈ) 23,887 പേര്‍, പിങ്ക് കാര്‍ഡുള്ള 1,08,671 പേര്‍, നീല കാര്‍ഡുള്ള 97,289 പേര്‍, വെള്ള കാര്‍ഡുള്ള 1,21,589 പേര്‍ എന്നിങ്ങനെയാണ് കിറ്റ് വിതരണം ചെയ്യാനുള്ളത്. ഇതിനുപുറമെ 5000 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സൗജന്യ കിറ്റ് ലഭ്യമാക്കും. അര കിലോ വീതം ചെറുപയര്‍, ഉഴുന്ന്, കാല്‍ കിലോ വീതം തുവരപ്പരിപ്പ്, കടല, ഒരു കിലോ വീതം പഞ്ചസാര, ആട്ട, ഉപ്പ്, അര ലിറ്റര്‍ വെളിച്ചെണ്ണ, ഒരു തുണിസഞ്ചി, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ അടങ്ങിയ 12 ഇന വിഭവങ്ങളാണ് മേയ് മാസ സൗജന്യ കിറ്റില്‍ ലഭിക്കുക.

അഞ്ച് കിലോ അരി, രണ്ട് കിലോ കടല, രണ്ട് കിലോ ആട്ട, ഒരു കിലോ ഉപ്പ്, ഒരു ലിറ്റര്‍ സണ്‍ഫ്‌ളവര്‍ എണ്ണ, ഒരു കിലോ തുവരപരിപ്പ്, ഒരു കിലോ വലിയ ഉള്ളി, ഒരു കിലോ ഉരുളക്കിഴങ്ങ്, 100 ഗ്രാം മുളകുപൊടി, അഞ്ച് മാസ്‌ക് എന്നിവയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സൗജന്യ കിറ്റിലെ വിഭവങ്ങള്‍. തയ്യാറായ കിറ്റുകള്‍ ഇതിനോടകം തന്നെ റേഷന്‍ കടകളിലേക്ക് എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...