Monday, May 6, 2024 8:16 pm

മണ്ണൂത്തി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മണ്ണൂത്തി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണുത്തി കാർഷിക സർവ്വകലാശല ക്യാമ്പസിലെ ഹോർട്ടികൾച്ചർ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു മഹേഷ്. ഒരാഴ്ച മുമ്പാണ് ക്യാമ്പസിലെത്തിയത്. ആൺകുട്ടികളുടെ ഹോസ്റ്റലായ പമ്പയിലായിരുന്നു താമസം. ക്യാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ചിലർ ഇന്നലെ രാത്രി ഹോസ്റ്റലിൽ എത്തിയിരുന്നതായി സഹപാഠികൾ പറയുന്നു. ഇവർ പോയശേഷം രാത്രി 12 മണിക്കാണ് മഹേഷിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് എസ്എഫ്ഐയുടെ പരാതി. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയ്ക്ക് എസ്എഫ്ഐ പരാതി നൽകി. ഇതിന് മുമ്പും റാഗിംങ്ങിന്‍റെ പേരിൽ ഇവിടെ പരാതികൾ ഉയർന്നിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. വീട്ടിൽ മഹേഷിന് മറ്റ് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കോളേജിൽ വന്ന ശേഷം എന്താണ് സംഭിച്ചത് എന്ന് അറിയില്ലെന്നും അവർ അറിയിച്ചു.

അതേസമയം മഹേഷിന്‍റെ ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടിയതായി പോലീസ് അറിയിച്ചു. ഇതിൽ റാഗിങ്ങിനെ കുറിച്ച് യാതൊരു പരാമർശവുമില്ല. പ്രണയബന്ധം തകർന്നതാണോ ആത്മഹത്യക്ക് കാരണമായതെന്നും പോലീസ് സംശയിക്കുന്നു. മഹേഷിന്‍റെ ഫോൺ പരിശോധിച്ചു വരികയാണ്‌. മണ്ണുത്തി പോലീസ് സഹപാഠികളുടെ മൊഴി എടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അനധികൃത പാർക്കിങ് ; ചുങ്കപ്പാറ – പൊന്തൻപുഴ റോഡിൽ ഗതാഗതക്കുരുക്ക്

0
ചുങ്കപ്പാറ : റോഡിൻ്റെ വശങ്ങളിലെ അനധികൃത പാർക്കിങ് കാരണം ചുങ്കപ്പാറ -...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2024-25...

കുഴല്‍നാടന്‍റെ ഹര്‍ജി ഒത്തുതീര്‍പ്പിന്‍റെ ഭാഗം ; വി. മുരളീധരന്‍

0
തിരുവനന്തപുരം : മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ...

ഫാക്ടറികളില്‍ റെയ്ഡ് ; മായംചേര്‍ത്ത 15 ടണ്‍ മസാല പിടിച്ചെടുത്തു

0
ന്യൂഡല്‍ഹി: ഡല്‍ഹി കാരവാള്‍ നഗറില്‍ വ്യാജ മസാലകള്‍ പിടികൂടി. ഏകദേശം 15-ടണ്‍...