വിമുക്തഭടനെയും ബന്ധുവിന്‍റെ ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വേമ്പനാട്ടുകായലിൽ ചാരംപറമ്പ് ജെട്ടിക്കുസമീപം വിമുക്തഭടനെയും ബന്ധുവിന്‍റെ ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. ആര്യാട് പഞ്ചായത് ഏഴാംവാര്‍ഡ് ശിവകൃപയില്‍ ഗോപന്‍ (51), ഇയാളുടെ ഭാര്യാസഹോദരന്‍ ആര്യാട് പോത്തശ്ശേരി അനില്‍കുമാറിന്‍റെയും അശ്വതിയുടെയും ഒന്നര വയസുള്ള മകള്‍ മഹാലക്ഷ്മി എന്നിവരാണ് മരിച്ചത്. ഗോപൻ വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. വൈകുന്നേരത്തോടെ അനില്‍കുമാറിന്‍റെ വീട്ടിലെത്തിയ ഗോപന്‍ മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കു പോയതാണ്. കുറെനേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു. രാത്രി 10.45 ഓടെ ചാരംപറമ്പ് ജെട്ടിക്കുസമീപം മഹാലക്ഷ്മിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്.

പിന്നീടാണ് സമീപത്തുനിന്ന് ഗോപന്‍റെ മൃതദേഹം കണ്ടെത്തിയത്. കല്യാണം കഴിഞ്ഞ്‌ ആറുവർഷങ്ങൾക്കുശേഷം അശ്വതിക്കും അനിൽകുമാറിനും കിട്ടിയ പൊന്നുമോളാണ് മഹാലക്ഷ്മി. വാവിട്ടു നിലവിളിക്കുന്ന അശ്വതിയെയും അനിൽകുമാറിനെയും ആശ്വസിപ്പിക്കാനാകാതെ പ്രദേശവാസികൾ വിറങ്ങലിച്ചു നിന്നുപോയി. ആലപ്പുഴ നോർത്ത് പോലീസ് അന്വേഷണം തുടങ്ങി. കാൽവഴുതി കായലിൽ വീണതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഗോപന്‍റെ ഭാര്യ: ജ്യോതിലക്ഷ്മി. മകൾ: അഭിരാമി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...