പത്തനംതിട്ട സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്. കോളേജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്.

രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരണമറിയുന്നത്. അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ളതാണെന്നാണ് ബന്ധുക്കളും കോളേജ് അധികൃതരും നല്‍കുന്ന വിവരം. ഒരാഴ്ച മുമ്പാണ് വീട്ടില്‍ പോയി തിരികെ ഹോസ്റ്റലിലെത്തിയത്.

കോളേജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തല പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനക്കുശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ്‌ ബോഡി ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...