ഗാന്ധിനഗര്‍: പ്രശസ്‌ത ഗായിക വൈശാലി ബല്‍സാരയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ പര്‍ദി താലൂക്കിലെ പര്‍ നദിയുടെ തീരത്ത് കാറില്‍ മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഏറെ നേരം കാര്‍ പുഴയോരത്ത് സംശയാസ്‌പദമായ രീതിയില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയാലാണ് കാറിന്‍റെ പുറകുവശത്തെ ഫൂട്ട് റാക്കില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഇതുവരെയും വ്യക്തമല്ല. വല്‍സാദിലെ പ്രശസ്‌ത ഗായികയാണ് ബല്‍സാര. ഭര്‍ത്താവ് ഹിതേഷ് ബല്‍സാരയും ഗായകനാണ്. ശനിയാഴ്‌ച രാത്രി രണ്ട് മണിയോടെ വൈശാലി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതായി ഹിതേഷ് ബല്‍സാര പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഗായികയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment