കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ തുടര്‍ന്ന് ഗുലാം നബി ആസാദ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരുതന്നെ വന്നാലും രാഹുല്‍ ഗാന്ധിയുടെ അടിമയായി അദ്ദേഹത്തിന്‍റെ ഫയലും ചുമന്ന് നടക്കേണ്ടിവരുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. 90 ശതമാനം കോണ്‍ഗ്രസുകാരും കോണ്‍ഗ്രസ് അല്ലെന്നും അദ്ദേഹം ആരോപിച്ചു. പല നേതാക്കളെയും പലയിടങ്ങളില്‍ നിന്നായി കൊണ്ടുവന്നതാണ്. ചിലരെ കോളജുകളില്‍ നിന്ന് കൊണ്ടുവന്നു. മുഖ്യമന്ത്രിമാരുടെ ക്ലര്‍ക്കുമാരായിരുന്ന ചിലരെ നേതാക്കളാക്കി. സ്വന്തം ചരിത്രത്തെ കുറിച്ച്‌ പോലും ധാരണയില്ലാത്തവരോട് തര്‍ക്കിക്കാന്‍ എനിക്ക് കഴിയില്ല.

‘ജി-23 ഉണ്ടാവുന്നതിന് മുമ്പ് തന്നെ കാര്യങ്ങള്‍ വിശദീകരിച്ച്‌ ഞാന്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. അവര്‍ എന്താണ് ചെയ്തത്? കെ.സി. വേണുഗോപാലുമായി സഹകരിച്ച്‌ മുന്നോട്ടുപോകാനാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ സ്കൂളില്‍ പോവുകയായിരുന്നു വേണുഗോപാല്‍ എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്.

പിന്നീട് എന്നോട് പറഞ്ഞത് രണ്‍ദീപ് സുര്‍ജേവാലയോട് സംസാരിക്കാനാണ്. ഞാന്‍ അവരോട് പറഞ്ഞത്, ഞാന്‍ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമായിരുന്നയാളാണ് രണ്‍ദീപിന്‍റെ പിതാവ്. എന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചയാളാണ്. അയാളുടെ മകനുമായി എനിക്കെങ്ങനെ പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാകും. നിങ്ങള്‍ എന്താണ് പറയുന്നത് രാഹുല്‍ ജീ’ പാര്‍ട്ടിക്ക് വേണ്ടി എത്ര സമയം നല്‍കാനാകുമെന്ന് അവരോട് ചോദിച്ചുനോക്കൂ. പാര്‍ട്ടിക്കായി അവര്‍ക്ക് സമയമുണ്ടാകില്ല. എന്നിട്ടാണ് എന്നെ ചോദ്യംചെയ്യുന്നത്. അവരുടെ പ്രായത്തില്‍ ദിവസം 20 മണിക്കൂര്‍ വരെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച‍യാളാണ് ഞാന്‍ -ഗുലാം നബി ആസാദ് പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...