വീടിനുള്ളില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വൈപ്പിന്‍ : വീടിനുള്ളില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറക്കലില്‍ മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെയാണ് കയ്യിലെ ഞരമ്പ് മുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അമ്മ ​ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഞാറക്കല്‍ സെന്റ് മേരീസ് സ്കൂള്‍ അധ്യാപിക ജെസി (49), സഹോദരന്‍ ജോസ് (51) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ റിട്ട.അധ്യാപിക റീത്തയെ (80) ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍ സെന്റ് മേരീസ് യുപി സ്കൂളിലെ അധ്യാപികയായിരുന്നു റീത്ത. മൂവരും മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ നടത്തിയിരുന്നതായി പോലീസ് പറയുന്നു.

ജോസും ജെസിയും ഒരു മുറിയില്‍, റീത്ത മറ്റൊരു മുറിയില്‍ കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകിയ നിലയിലാണ് മൂവരേയും കണ്ടെത്തിയത്. ജോസിന്റെയും ജെസിയുടെയും കഴുത്തുകളില്‍ ചരടു കൊണ്ട് കുരുക്കുമിട്ടിരുന്നു. രണ്ടു ദിവസമായി വീട്ടില്‍ ആളനക്കം ഇല്ലാതിരുന്നത് ശ്രദ്ധിച്ച വാര്‍ഡ് അംഗം എ.പി ലാലു ഞാറക്കല്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തി വാതില്‍ പൊളിച്ച്‌ അകത്ത് കയറി.

ജോസും ജെസിയും ഒരു മുറിയിലും റീത്ത മറ്റൊരു മുറിയിലുമായി കൈത്തണ്ട മുറിഞ്ഞു കിടക്കുന്നതാണ് കണ്ടത്. റീത്തയ്ക്ക് ജീവനുണ്ടെന്നു കണ്ടെത്തി. മൃതദേഹങ്ങള്‍ വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫൊറന്‍സിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച്‌ ഇന്‍ക്വസ്റ്റ് തയാറാക്കും. ഇതിന് ശേഷമായിരിക്കും പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....