ഡോർമെറ്ററി കെട്ടിടത്തിന്റെ ശിലാ സ്ഥാപന കർമ്മം മെയ്‌ 20 ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡി ലെ ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ ജീവനക്കാർക്കുള്ള ഡോർമെറ്ററി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മത്തിന്റെ ഉദ്ഘാടനം മെയ് 20 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്‌ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ ജി അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും.

സി എഫ് ആർ ഡി & ചെയർമാൻ & മാനേജിങ് ഡയരക്ടർ സപ്ലെ കോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ സഞ്ജീവ് പഡ്ജോഷി ഐ പി എസ് ( എ ഡി ജി പി)മുഖ്യ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം പി മുഖ്യ അഥിതി ആയിരിക്കും. പൊതു വിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ ഡി സജിത്ത് ബാബു ഐ എ എസ് സ്വാഗതം ആശംസിക്കും.

കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി,കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുലേഖ വി നായർ, ജില്ലാ പഞ്ചായത്ത്‌ അംഗം അജോമോൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ആർ ദേവകുമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗം ജിഷ ജയകുമാർ, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഡി സി സി പ്രസിഡന്റ് ഡോ സതീഷ് കൊച്ചുപറമ്പിൽ, ബി ജെ പി കോന്നി മണ്ഡലം പ്രസിഡന്റ് കെ ആർ രാജേഷ്, കേരള കോണ്ഗ്രസ് എം ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, ഐ യു എം എൽ ജില്ലാ സെക്രട്ടറി അലി മുളന്തറ, സി എഫ് ആർ ഡി ഡയറക്ടർ ഇൻചാർജ് ബി അശോകൻ തുടങ്ങിയവർ സംസാരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...