അമ്മയെയും മൂന്നു കുട്ടികളെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ: അമ്മയെയും മൂന്നു കുട്ടികളെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ നാലുപേരെയും രണ്ടുമാസമായി കാണാനില്ലായിരുന്നു. താനെ ജില്ലയിലെ ഭിവാണ്ടിയില്‍ നിന്നാണ് മഹാരാഷ്ട്രയെ ഞെട്ടിച്ച സംഭവം. 30 കാരിയായ രഞ്ജന ബംഗാരി, മക്കളായ ദര്‍ശന (12), രോഹിത് (9), രോഹിണി (6) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നു.

അതേസമയം സംഭവത്തിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ശ്രീപാദിനും രണ്ടാംഭാര്യ സവിതയ്ക്കുമെതിരെ പീഡനത്തിനും അത്മഹത്യാ പ്രേരണാകുറ്റത്തിനും കേസെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ശ്രീപാദും സവിതയും കീടനാശിനി കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇരുവരും മുംബൈ ജെജെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രഞ്നയെ അറിയിക്കാതെ ശ്രീപാദ് സവിതയെ വിവാഹം കഴിക്കുകയും വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒരുവര്‍ഷമായി ശ്രീപാദും സവിതയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് രഞ്ജനയുടെ അടുത്ത ബന്ധു പറയുന്നു. ഈ ബന്ധത്തെ പറ്റി രഞ്ജന അറിഞ്ഞതോടെ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. ഒക്ടോബര്‍ 20ന് ശ്രീപാദുമായി വഴക്കിട്ട് മൂന്നു കുട്ടികളുമായി രഞ്ജന വീട്ടില്‍ നിന്ന് പോവുകയായിരുന്നുവെന്ന് താനെ റൂറല്‍ എസ്.പി വിക്രം ദേഷ്മാനെ അറിയിച്ചു.

രഞ്ജനയെയും കുട്ടികളെയും കാണാതായതോടെ ശ്രീപാദും മറ്റു ഗ്രാമവാസികളും തെരച്ചില്‍ നടത്തി. 24 മണിക്കൂര്‍ തിരച്ചില്‍ നടത്തിയശേഷവും ഇവരെ കണ്ടുപിടിക്കാന്‍ കഴിയാതെ വന്നതോടെ ശ്രീപാദ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ സമരം : ബി.കെ.എം.യു

0
എഴുമറ്റൂർ : ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...

ജന്തർ മന്തറിൽ വിരമിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സാധാരണയായി നടക്കുന്ന സമരങ്ങളിൽ നിന്നും വ്യത്യസ്തമായി...

കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കും : അബിന്‍ വര്‍ക്കി എം.എല്‍.എ

0
പത്തനംതിട്ട : തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക്...