ഒരു കുടുംബത്തിലെ ആറംഗങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഒഡീഷ: ഒരു കുടുംബത്തിലെ ആറംഗങ്ങളെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങളെല്ലാം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലാണ്. ഭാര്യയും ഭര്‍ത്താവും നാല് മക്കളുമാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒഡീഷയിലെ ബൊലാംഗീര്‍ ജില്ലയിലാണ് സംഭവം. മൃതദേഹങ്ങളെല്ലാം നിലത്ത്, ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ബുലു ജാനി (50), ഭാര്യ ജ്യോതി (48), പെണ്മക്കളായ ജ്യോതി, സരിത, ആണ്മക്കളായ ഭീഷ്മ, സഞ്ജീവ് എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ വാതില്‍ പതിവില്ലാതെ ദീര്‍ഘനേരം അടഞ്ഞുകിടക്കുന്നത് കണ്ട അയല്‍വാസികള്‍ക്ക് സംശയം തോന്നുകയും ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനയച്ചു.
കഴിഞ്ഞ പത്ത് വര്‍ഷമായി തേന്‍ വില്പന നടത്തിയാണ് ഈ കുടുംബം ജീവിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...